ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിൽ നായികയായി വിദേശി നടി

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങാൻ തയാറെടുക്കുകയാണ്.

ജിയോ ബേബി, ദീപു പ്രമോദ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ തന്നെയാണ്.

ഗോദ്ധ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ഗ്രാമീണ പയ്യന്റെ കഥാപാത്രവുമായി എത്തുകയാണ് ടൊവിനോ തോമസ്.

ഒരു യാത്രാ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ പറയുന്നു.ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിക്കുക. ‘ബ്ളെസി’ എന്ന ഗ്രാമീണ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

അമേരിക്കൻ പശ്ചാത്തലത്തിലുള്ളതാണ് നായികാ കഥാപാത്രമെന്നതിനാൽ ഒരു വിദേശി വനിതയായിരിക്കും നായികയായി എത്തുകയെന്നും സംവിധായകൻ പറഞ്ഞു.

കോമഡിക്കും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യവാരം ആരംഭിക്കും.

Top