ആരാധകര്‍ കാത്തിരിക്കുന്ന പുതിയ മോഡല്‍ നോക്കിയ X ന്റെ സവിശേഷതകള്‍ പുറത്തായി

രാനിരിക്കുന്ന നോക്കിയ എക്‌സ് സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×2280 പിക്‌സല്‍) ടിഎഫ്ടി ഡിസ്‌പ്ലേ 19: 9 അനുപാതത്തില്‍ ആയിരിക്കും സ്‌ക്രീന്‍. 1.8GHz ഒക്ട കോര്‍ SoC ആയിരിക്കും ഫോണിന് ശക്തി നല്‍കുന്നത്. 3 ജിബി / 4 ജിബി / 6 ജിബി എന്നിങ്ങനെ റാം ഉള്ളത്. 2 ജിബി / 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ മൈക്രോഎസ്ഡി വഴി വിപുലീകരിക്കാം.

നോക്കിയ എക്‌സ് രണ്ട് 16 മെഗാപിക്‌സല്‍ സെന്‍സറുകളാണ് ന്ല്‍കിയിരിക്കുന്നത്. ഫ്രണ്ട് ക്യാമറ സ്‌പെസിഫിക്കേഷനുകള്‍ പുറത്തുവന്നിട്ടില്ല. 4 ജി VoLTE, ബ്ലൂടൂത്ത്, യുഎസ്ബി ,ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഈ മോഡലില്‍ ഉണ്ടാകും.

Top