വിറ്റാര എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കനൊരുങ്ങി മാരുതി

maruti-vitara

വിറ്റാര എസ്‌യുവിയെ അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. നിലവില്‍ യൂറോപ്യന്‍ വിപണികളിലാണ് പുതിയ സുസൂക്കി വിറ്റാര വില്‍പനക്കുള്ളത്. വിറ്റാരയ്ക്ക് ഒമ്പതു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് രാജ്യാന്തര വിപണികളില്‍ വിറ്റാര അണിനിരക്കുന്നത്. 140 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ വിറ്റാരയുടെ ഇന്ത്യന്‍ പതിപ്പില്‍ പ്രതീക്ഷിക്കാം. 1.6 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാകും വിറ്റാരയുടെ ഡീസല്‍ പതിപ്പില്‍. ഡീസല്‍ എഞ്ചിന് പരമാവധി 120 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

വിറ്റാര പെട്രോളിന് ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാകും ഡീസല്‍ പതിപ്പിന്റെ വരവ്.

Top