new lg g6

ജി5 എന്ന ഫ്‌ളാഗ്ഷിപ് മോഡലിനു ശേഷം പുതിയ ഫോണായ ജി6മായി എല്‍.ജി ഈ വര്‍ഷം പുറത്തിറക്കുമെന്ന് സൂചന. ഇത് വരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഫോണ്‍ ആയിരിക്കും ജി6 എന്ന് കമ്പനി അവകാശപ്പെടുന്നു.

കൈയില്‍ നിന്ന് താഴെ വീഴാത്തതും ,വാട്ടര്‍ പ്രൂഫ് സംവിധാനവുമുള്ള ഫോണായിരിക്കും എല്‍ ജി നിര്‍മിക്കുക. ലോഹവും ഗ്ലാസും ചേര്‍ന്ന മനോഹര രൂപകല്‍പ്പന ഫോണിനെ ആകര്‍ഷകമാക്കുകയും ചെയ്യുന്നു.

5.7 ഇഞ്ച് ക്യൂഎച്ച്ഡിപ്ലസ് 2880 x 1440 പിക്‌സല്‍ റെസല്യൂഷന്‍ ഡിസ്‌പ്ലേ ആയിരിക്കും ജി6ന് എന്നാണ് സൂചന. എല്‍ജിയില്‍ നിന്നുമുള്ള ആദ്യത്തെ വാട്ടര്‍ റെസിസ്റ്റന്റ് ഫോണ്‍ എന്നതിനൊപ്പം വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും, അതിവേഗ ചാര്‍ജിങ് സൗകര്യവും ഒരുക്കുന്നുണ്ട്.

കണ്ണ് കൊണ്ട് കാണുന്നതെല്ലാം ഏകദേശം അതുപോലെ പകര്‍ത്താന്‍ കഴിയുന്ന വൈഡ് ആംഗിള്‍ ലെന്‍സ് പിടിപ്പിച്ച ഇരട്ട ക്യാമറയായിരിക്കും പ്രധാന സവിശേഷത.

സാംസങ് ഗാലക്‌സി ഫോണുകളിലെ ബാറ്ററി തകരാറു മൂലമുള്ള ചൂടും അതിനെത്തുടര്‍ന്നുള്ള പൊട്ടിത്തെറികളും മുന്‍ നിര്‍ത്തി ജി6 ന്റെ സിസ്റ്റം ഓണ്‍ചിപ്പില്‍ നിന്നും ചൂട് പുറത്തേക്ക് പോകാന്‍ ചെമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

നിലവില്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച് വരുന്ന ഈ പൈപ്പ് അധിഷ്ഠിത കൂളിങ് സംവിധാനം മൊബൈല്‍ ഫോണുകളിലെത്തുന്നത് നല്ലൊരു കാര്യമാണ്.

ഇത്തരത്തില്‍ 10 ശതമാനം വരെ ചൂട് കുറയ്ക്കാന്‍ കഴിയുമെന്നാണ് എല്‍ ജി അവകാശപ്പെടുന്നത്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍ എന്ന് പ്രതീക്ഷിക്കുന്ന ഫോണിന് 6 ജിബി റാമായിരിക്കും ഉള്‍പ്പെടുത്തുക.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫെബ്രുവരി 27 നു ആരംഭിക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ്സില്‍ ജി6 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. യുഎസ്ബി സി ടൈപ് പോര്‍ട്ടോടെ എത്തുന്ന ഫോണിന് 40,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

Top