ഇന്ത്യന്‍ നിര്‍മിത കാറുകളുമായി ‘കിയ’ അരങ്ങേറ്റത്തിനൊരുങ്ങുന്നു

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോര്‍സ് ഇന്ത്യന്‍ നിര്‍മ്മിത കാറുകളുമായി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.

2019 മുതല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ കാറുകളുമായി കിയ മോട്ടോര്‍സ് ഇന്ത്യയില്‍ ചുവട് ഉറപ്പിക്കും. നിലവില്‍ ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളാണ് കിയ മോട്ടോര്‍സ്

ഇന്ത്യന്‍ വരവിന് മുന്നോടിയായി, ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ടി ഹാച്ച്ബാക്ക് റിയോ പള്‍സിനെ കമ്പനി അവതരിപ്പിച്ചു.

വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക് കളര്‍ നിറഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ കിയ റിയോ പള്‍സ് എത്തുന്നത്.

റെഡ് റൂഫ്, റെഡ് ഫ്രണ്ട് വെന്റുകള്‍, മിറര്‍ ക്യാപുകള്‍, സൈഡ് സ്‌കേര്‍ട്ട് ട്രിമുകള്‍ എന്നിവ, സ്റ്റാന്‍ഡേര്‍ഡ് റിയോ പള്‍സില്‍ നിന്നും ലിമിറ്റഡ് എഡിഷനെ വേറിട്ട് നിര്‍ത്തുന്നു. റെഡ് തീമില്‍ ഒരുങ്ങിയതാണ് ലിമിറ്റഡ് എഡിഷന്റെ ഇന്റീരിയര്‍.

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, കോണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, സ്‌ട്രെയ്റ്റ്‌ലൈന്‍ സ്റ്റബിലിറ്റി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് ലിമിറ്റഡ് എഡിഷന്‍ റിയോ പള്‍സിലെ സുരക്ഷാ ക്രമീകരണങ്ങള്‍.

DAB ഡിയോ, ബ്ലൂടൂത്ത് കണ്ടക്ടിവിറ്റി, യുഎസ്ബി പോയിന്റുകള്‍ ഉള്‍പ്പെടുന്ന 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലിമിറ്റഡ് എഡിഷന്റെ ഭാഗമാകുന്നു.

6 സ്പീക്കര്‍ ഓഡിയോ സെറ്റപ്പാണ് മോഡലിലുള്ളത്. 83 bhp കരുത്തും 121 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.25 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ റിയോ പള്‍സിന്റെ പവര്‍ഹൗസ്.

മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതാണ് ലിമിറ്റഡ് എഡിഷന്റെ ടോപ്‌സ്പീഡ്. എന്തായാലും ഇന്ത്യന്‍ വരവില്‍ ഒരു കോമ്പാക്ട് സെഡാനും ഒരു കോമ്പാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി മോഡലുമാകും ആദ്യ ഘട്ടത്തില്‍ കിയ അവതരിപ്പിക്കുക.

Top