പുതിയ ഹ്യുണ്ടായി ക്രെറ്റ മെയ് മാസം ഇന്ത്യന്‍ വിപണിയിലേക്ക്

hyundai-creta

പുതിയ 2018 ഹ്യുണ്ടായി ക്രെറ്റ മെയ് മാസം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും.

121 bhp കരുത്തും 154 Nm torque ഉം ആണ് പെട്രോള്‍ എഞ്ചിനില്‍, അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും. 126 bhp കരുത്തും 256 Nm torque ഉം നല്‍കുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയാണ് പുതിയ ക്രെറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top