പുതിയ സിആര്‍വി എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

honda-srv

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ സിആര്‍വി എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡീസല്‍ എഞ്ചിനിലാണ് പുതിയ സിആര്‍വിയുടെ വരവ്.

ഫിലീപ്പീന്‍സ് വിപണിയില്‍ അണിനിരക്കുന്ന 118 bhp സിആര്‍വി ഡീസല്‍ പതിപ്പാകും ഇന്ത്യയില്‍ എത്തുന്നത്. സിആര്‍വിയുടെ 158 bhp പതിപ്പില്‍ രണ്ടു ടര്‍ബ്ബോചാര്‍ജ്ജറുകള്‍ ഒരുങ്ങുമ്പോള്‍, 118 bhp പതിപ്പില്‍ ഒരു ടര്‍ബ്ബോ മാത്രമാണുള്ളത്.

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സിംഗിള്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് വേണ്ടത് 11.2 സെക്കന്‍ഡുകളാണ്. അതേസമയം 9.7 സെക്കന്‍ഡുകള്‍ കൊണ്ട് ഇതേ വേഗത കൈവരിക്കാന്‍ ട്വിന്‍ ടര്‍ബ്ബോ ഡീസല്‍ സിആര്‍വിയ്ക്ക് സാധിക്കും. ഹോണ്ടയുടെ പുതിയ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ഒരുങ്ങുന്നത്.

Top