സര്‍ക്കാരിന്റെ പുതിയ പദ്ധതി; പെട്രോളും ഡീസലും ഇനി ഓണ്‍ലൈനില്‍

petrole

ന്ത്യന്‍ സര്‍ക്കാര്‍ എല്ലാ രീതിയിലും ഡിജിറ്റല്‍ മുന്നേറ്റം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.
പെട്രോളും ഡീസലും ഓണ്‍ലൈനില്‍ വില്‍ക്കാനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി പെട്രോളും ഡീസലും ഇവയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ ആവശ്യം പലര്‍ക്കും അനുഗ്രഹം ആകുമെങ്കിലും ഇത് പ്രായോഗികമാക്കുന്നതിന് ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ആവശ്യമാണന്ന് വിദഗ്ധര്‍ പറഞ്ഞു.

പെട്രോളും ഡീസലും ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ വഴി വില്‍ക്കാനും ആവശ്യക്കാരുടെ വീട്ട് പടിക്കല്‍ വിതരണം ചെയ്യാനും സാങ്കേതികമായി സാധ്യമാണന്ന് പ്രൈസ്‌വാട്ടര്‍ ഹൗസ്‌ കൂപ്പേഴ്‌സ് ഇന്ത്യയിലെ ഓയില്‍& ഗ്യാസ് വിഭാഗം തലവന്‍ ദീപാക് മഹുര്‍കാര്‍ പറഞ്ഞു.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ‘എണ്ണയും ഐടി& ടെലികമ്യൂണിക്കേഷനും’ തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു.

ഏപ്രില്‍ 21 ന് ശ്രീനഗറില്‍ നടന്ന എംപിമാരുടെ യോഗത്തിലാണ് മന്ത്രി ആശയം ആദ്യം അവതരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇന്ധനം കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് വെല്ലുവിളിയാണ്.വില്‍ക്കുന്ന ഇന്ധനം ശരിയായ രീതിയില്‍ അടച്ച് മുദ്രവച്ചിരിക്കണം.

അടിയന്തിരഘട്ടങ്ങളിലെ ഇന്ധന ആവശ്യകത ഈ മാര്‍ഗത്തിലൂടെ നിറവേറ്റാന്‍ കഴിയും. പെട്രോള്‍ പമ്പുകളില്‍ എത്താന്‍ മൈലുകളോളം സഞ്ചരിക്കേണ്ടി വരുന്ന ഗ്രാമീണ മേഖലകളില്‍ ഈ ആശയം വന്‍ വിജയമായേക്കാം.

ഓണ്‍ലൈനിലൂടെ ഇന്ധനം വില്‍ക്കുന്നത് നടപ്പിലാക്കാന്‍ കഴിയും. എന്നാല്‍ സുരക്ഷമാനദണ്ഡങ്ങള്‍ നിലനിര്‍ത്തണം എന്ന് മുന്‍ ഒഎന്‍ജിസി ചെയര്‍മാനും എംഡിയുമായ ആര്‍ എസ് ശര്‍മ പറഞ്ഞു.

സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇത് വാണിജ്യപരമായി മാറ്റാവുന്ന മാതൃകയാണ്.

ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന പെട്രോളിന്റെ വില സംബന്ധിച്ചും വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ നിലവിലെ ഇന്ധന വിലയ്ക്ക് പുറമെ സര്‍വീസ് ചാര്‍ജും ഡെലിവറി ചാര്‍ജും നല്‍കേണ്ടി വരും.

Top