ഒന്നും മിണ്ടരുത് ; എല്ലാം ശരിയാക്കും ! സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം കര്‍ശനമാക്കി പിണറായി സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍.

ഗവണ്‍മെന്റ് എടുക്കുന്ന നയങ്ങള്‍ക്കും,നടപടികള്‍ക്കുമെതിരായ ചര്‍ച്ചകള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ പോലും നടത്തരുതെന്നാണ് സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്ന്.

സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ പാടില്ല. അഭിപ്രായ സ്വാതന്ത്രത്തെ ലംഘിക്കുന്ന തലത്തിലാണ് ഉത്തരവെന്ന വിമര്‍ശം നിലനില്‍ക്കെയാണ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഇതേുടര്‍ന്ന്, ജനുവരി 31ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇറക്കിയ സര്‍ക്കുലര്‍ ഇന്നലെ വീണ്ടും പുറത്തിറക്കി.

ജനുവരിയില്‍ ഇറക്കിയ ഉത്തരവ് പാലിക്കാത്തത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അതേ ഉത്തരവ് വീണ്ടും പുറത്തിറക്കിയത്.1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 60(എ) പ്രകാരമാണ് നടപടി.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സംസാരിക്കാനോ, എഴുതാനോ പാടില്ലെന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ യോഗത്തിലോ, സംഘടനാ മീറ്റിങ്ങിലോ ചര്‍ച്ചകള്‍ നടത്തരുത്.

സര്‍ക്കാരിനെതിരെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. സോഷ്യല്‍മീഡിയയിലും, ദ്യശ്യശ്രവ്യമാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും സര്‍ക്കുലര്‍ പറയുന്നു.

ഏതെങ്കിലും ജീവനക്കാരാന്‍ വിലക്ക് ലംഘിച്ചാല്‍ ഗുരുതര വീഴ്ചയായി അതിനെ കണക്കാക്കുമെന്ന് സര്‍ക്കുലറിലുണ്ട്.

വിലക്ക് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം മേലധികാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നു.1960മുതല്‍ ഈ നിയമം നിലവില്‍ ഉണ്ടങ്കിലും ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്രം മാനിച്ച് മുന്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ കര്‍ക്കശമാക്കിയിരുന്നില്ല.

Top