New Brazilian prison riots leave 26 dead

റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ അല്‍കാക്കസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.

കലാപം പതിനാല് മണിക്കൂര്‍ നീണ്ടതായി ബ്രസീലിയന്‍ പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ജയില്‍വാസികള്‍ തമ്മില്‍ കലഹമാരംഭിച്ചത്. ജയിലിനുള്ളില്‍ ലഹള തുടങ്ങിയ ശേഷം ഏറെ നേരം കഴിഞ്ഞാണ് പൊലീസിന് ജയിലിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത്.

ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ കലാപമാണ് ഇതെന്നാണ് വിവരം.

ബ്രസീലിലെ തെക്കു-കിഴക്കന്‍ നഗരമായ നതാലിലുള്ള ഈ ജയില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ്.

Top