കളിക്കളമൊരുക്കാന്‍ പേരക്ക മീഡിയയുടെ പുതിയ ‘അപ്അപ്അപ്’ ആപ്പ്

ത് കായിക വിനോദങ്ങളും കളികളും കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയെല്ലാമുണ്ടെന്ന് കണ്ടെത്തി തരാനും, ഒപ്പം കളിക്കാന്‍ താല്‍പര്യമുള്ളവര്‍ ആരെല്ലാമാണെന്ന് അറിയിക്കുവാനും പുതിയ ആപ്പ് റെഡി.

കൊച്ചി ആസ്ഥാനമായ പേരക്ക മീഡിയയാണ് ‘അപ്അപ്അപ്’ എന്ന ഈ പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിനോദത്തിനായി കായികയിനങ്ങള്‍ എന്ന ആശയം പ്രചരിപ്പിക്കാനും കായികപ്രേമികളുടെ ഒരു സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് പേരക്ക മീഡിയ സ്ഥാപക ഡയറക്ടറായ എം.സി ജോസഫ് പറഞ്ഞു.

വെര്‍ച്വല്‍ കണക്ടിവിറ്റിക്ക് പകരമായി റിയല്‍ കണക്ടിവിറ്റി സാധ്യമാക്കുന്നുവെന്നതാണ് ‘അപ്അപ്അപ്’ ആപ്പിന്റെ പ്രത്യേകത.

സാധാരണയായി ഇന്ന് ഒരാള്‍ക്ക് ഏതെങ്കിലും കായികയിനം കളിക്കുന്നതിനായി വന്‍ തുക ഫീസായി നല്‍കി ഏതെങ്കിലും ക്ലബില്‍ ചേരേണ്ടി വരും.

എന്നാല്‍ അവര്‍ക്ക് തുടര്‍ച്ചയായി ക്ലബില്‍ പോകാന്‍ സാധിക്കാതെ വരുമ്പോള്‍ അടച്ച പണം നഷ്ടമാവുകയും ചെയ്യും. ഇതിന് ഒരു പരിഹാരമായിരിക്കും ഈ ആപ്പ്.

നിലവില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഈ ആപ്പില്‍ കൊച്ചിയില്‍ മാത്രം 300-ലേറെ കളിസ്ഥലങ്ങള്‍ ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് എം.സി ജോസഫ് പറഞ്ഞു.

ആപ്പിലൂടെ താല്‍പര്യമുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളുള്ള വേദികളില്‍ പ്രവേശനവും ലഭ്യമാക്കും.

Top