ഏഴു സീറ്റര്‍ വാഗണ്‍ആര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മാരുതി

new-7-seater-maruti-wagonr-

ഴു സീറ്റര്‍ സോലിയോയെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി. പുതിയ ഏഴു സീറ്റര്‍ സോലിയോയുടെ ഉത്പാദനം 2018 സെപ്തംബര്‍ മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഏഴു സീറ്റര്‍ സോലിയോയെ ‘വാഗണ്‍ആര്‍’ എന്ന് വിളിക്കാനാണ് സാധ്യത.

ഹൈബ്രിഡ് പിന്തുണയോടെയുള്ള 1.2 ലിറ്റര്‍, നാലുസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സോലിയോയുടെ ജാപ്പനീസ് പതിപ്പില്‍. എഞ്ചിന് പരമാവധി 90 bhp കരുത്തും 118 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് മോഡലിലുള്ളതും. ഇന്‍ഡൊനീഷ്യയില്‍ വാഗണ്‍ ആര്‍ R3 എന്ന പേരില്‍ ഒരു സെവന്‍ സീറ്റര്‍ നേരത്തെ സുസുക്കി അവതരിപ്പിച്ചിരുന്നു.

Top