കോളേജ് പ്രിന്‍സിപ്പളിന് അവഹേളനം ; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Nehru coollege

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജ് മാനേജ്‌മെന്റ് യോഗം ഇന്ന് ചേരുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പള്‍ പിവി പുഷ്പ ആരോപിച്ചു.

പോസ്റ്ററിലേക്ക് നയിച്ചത് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാന് തന്നെയാണ് തീരുമാനമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു.

Top