നെഹ്‌റു കോളേജ് ചെയര്‍മാന്‍ കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീംകോടതി വിലക്ക്

ന്യൂഡല്‍ഹി: നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തി.

കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ എത്താമെന്നും കോടതി നിര്‍ദേശം നല്‍കി.

ജിഷ്ണു പ്രണോയ് കേസന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി.ബി.ഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കൃഷ്​ണദാസടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. സി.ബി.ഐ നിലപാട്​ കൂടി അറിഞ്ഞ ശേഷമാവും ജാമ്യം റദ്ദാക്കുന്നത്​ സംബന്ധിച്ച്‌​ അന്തിമ തീരുമാനം ഉണ്ടാവുക.

കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. വളരെ ഗൗരവമേറിയ കേസാണിതെന്നും കൃഷ്ണദാസിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Top