നീരാളിയിലെ മോഹന്‍ലാല്‍ ആലപിച്ച ഗാനം യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമത്

neerali

ജോയ് വര്‍മ്മ ചിത്രം നീരാളിയില്‍ മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. ഇന്നലെ പുറത്തിറങ്ങിയ ‘അഴകേ അഴകേ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.

പി.ടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് സംഗീതം. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായികയായി അഭിനയിക്കുന്നത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Top