റിലീസിനു ശേഷവും നീരാളിയുടെ പുതിയ ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

neerali

ജൂലായ് 13ന് തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വജ്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെയാണ് നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ട്രാവല്‍ ത്രില്ലര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രില്ലര്‍ രീതിയില്‍ തികഞ്ഞ കുടുംബപശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്.

Top