പ്രമേഹവും ദന്തരോഗവും തമ്മില്‍ ബന്ധം ; വെളിപ്പെടുത്തലുമായി ഗവേഷകര്‍

DIABETICS

ന്യൂയോര്‍ക്ക്: പ്രമേഹരോഗികള്‍ പലപ്പോഴും ദന്തരോഗ വിദഗ്ധ സന്ദര്‍ശിക്കുന്നതിന് സാധ്യത കുറവാണ്. എന്നാല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും ഈസ്റ്റ് കരോളിന യൂണിവേഴ്‌സിറ്റിയിലും നടത്തിയ പഠനത്തില്‍ ദന്തപരിപാലനവും, പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

ദന്തവിദക്തരെ കാണാറുള്ള ആളുകളില്‍ പ്രമേഹരോഗം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. എന്നാല്‍ പഠനം വെളിപ്പെടുത്തുന്നത് പ്രമേഹരോഗികളായവരില്‍ ദന്തപരിപാലനം മികച്ച രീതിയില്‍ ലഭ്യമാകുന്നില്ലെന്നാണ്.

ദന്തപരിപാലനവും, പ്രമേഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗവേഷണം വ്യക്തമാക്കുന്നത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ്. പ്രമേഹരോഗികളായ ആളുകള്‍ക്ക് ദന്തരോഗ സാധ്യത കൂടുതലാണെന്നും, ദന്തരോഗികളിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം പ്രതികൂലമായ പ്രഭാവം ഉണ്ടാക്കുന്നതിനാല്‍ പ്രമേഹത്തിന് അത് കാരണമാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പ്രമേഹം വൃക്കരോഗത്തിനും, റെറ്റിനയുടെ തകരാറിനും, ഹൃദ്രോഗത്തിനുമെല്ലാം കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹവും നമ്മുടെ വായും തമ്മില്‍ ബന്ധമുണ്ടാവാന്‍ സാധ്യതയുള്ളതായി ആരും ചിന്തിക്കില്ല. അതിനാല്‍ തന്നെ പ്രമേഹരോഗികള്‍, കൃത്യമായ ദന്ത പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

Top