രാജ്യത്ത് നാലു ലക്ഷത്തിലധികം ഭിക്ഷാടകര്‍; മുന്നില്‍ ബംഗാള്‍, കേരളത്തില്‍ 4,000 പേര്‍

news

ന്യൂഡല്‍ഹി: രാജ്യത്താകമാനം നാലു ലക്ഷത്തിലധികം ഭിക്ഷാടകരുണ്ടെന്ന് റിപ്പോര്‍ട്ട്. 2011-ലെ സെന്‍സസ് പ്രകാരം 2,21,673 പുരുഷന്മാരും, 1,91,997 പേര്‍ സ്ത്രീകഉമാണ്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ടാണ് ഇക്കാര്യം ലോകസഭയില്‍ അറിയിച്ചത്.

ഇതില്‍ ഏറ്റവും കൂടുതല്‍ ഭിക്ഷാടകരുളളത് പശ്ചിമ ബംഗാളിലാണ്. നാല് ലക്ഷം ഭിക്ഷാടകരില്‍ 81,000 പേരാണ് പശ്ചിമ ബംഗാളില്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്.

കേരളത്തില്‍ ആകെ 4, 023 ഭിക്ഷാടകരാണ ഉള്ളത്. ഇതില്‍ 2397 പേര്‍ പുരുഷന്മാരും 1,626 പേര്‍ സത്രീകളുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അസമിലും മണിപ്പൂരിലുമാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഭിക്ഷാടകരായിട്ടുള്ളത്. ഭിക്ഷാടകരുടെ എണ്ണം ഏറ്റവും കുറവുള്ളത് കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. ലക്ഷദ്വീപില്‍ ആകെ രണ്ടു ഭിക്ഷാടകര്‍ മാത്രമാണ് ഉള്ളത്.

Top