സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര നായികയായേക്കും

തെന്നിന്ത്യന്‍ മെഗാബജറ്റ് ചിത്രം സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര നായികയായേക്കും . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം ശ്രുതി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ തെരഞ്ഞെടുപ്പിനായി ഓണ്‍ലൈന്‍ സര്‍വേയും മറ്റും അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.

അനുഷ്‌ക ഷെട്ടി, നയന്‍താര, ഹന്‍സിക, തമന്ന, കാജല്‍ അഗര്‍വാള്‍ എന്നിവരില്‍ നിന്നും നറുക്ക് വീണത് മലയാളത്തിന്റെ പ്രിയതാരം നയന്‍സിനാണ്. അനുഷ്‌ക ഷെട്ടിയാണ് രണ്ടാമതെത്തിയത്.

ജയം രവിയും ആര്യയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top