ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയാകാൻ നവാസുദ്ദീന്‍ സിദ്ദിഖി ഒരുങ്ങുന്നു

ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയായി വെള്ളിത്തിരയിൽ വേഷമിടാൻ നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന സിനിമയിൽ നവാസുദ്ദീന്‍ സിദ്ദിഖി താക്കറെയായി അഭിനയിക്കുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡിസംബര്‍ 21ന് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

നവാസുദ്ദീന്‍ സിദ്ദിഖി വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കൂ എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.

ശിവസേന വക്താവും എംപിയുമായ സഞ്ജയ് റൌത്ത് ആണ് ചിത്രത്തിന്‍റെ കഥയെഴുതിയത്. ഡിസംബര്‍ 21ന് സിനിമയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ .

Top