നവാസുദ്ദീൻ വലിയൊരു നടൻ മാത്രമല്ല, ഒരു നല്ല മനുഷ്യനാണ് : സബീർ ഖാൻ

സംവിധായകൻ സബീർ ഖാൻ നിരവധി വർഷങ്ങളായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ്.

കംബക്ക്ത് ഇഷ്ക് (2009), ബാഗി (2016) തുടങ്ങിയവ സബീർ ഖാന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങൾ.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മുന്ന മൈക്കിള്‍ റീലിസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ടൈഗർ ഷോറോഫ്, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

“നവാസിനോടൊപ്പമുള്ള ഒരു നല്ല സമയമായിരുന്നു എനിക്ക്. അവൻ ഒരു വലിയ നടൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷെ അതിനേക്കാൾ നല്ല മനുഷ്യനാണ്നവാസുദ്ദീൻ.’ എന്നാണ് നവാസുദ്ദീനെ കുറിച്ച സബീറിന്റെ അഭിപ്രായം.

ടൈഗറും , നവാസുദ്ദീൻ , ഞാനും നല്ല സൃഹുത്തുക്കളാണ്. ഈ ബന്ധമാണ് ഞങ്ങളുടെ ചിത്രത്തിന്റെ പുർണതക്ക് സാഹയിച്ചതെന്നും സബീർ പറഞ്ഞു.

.

Top