രജനി-വിജയ് സേതുപതി ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നു

navas

ജനീകാന്തിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നു. സണ്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ്‌സ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയിലെ തന്നെ വാദിക്കാനാകാത്ത ഒരു നടന്‍ കൂടിയാണ് നവാസുദ്ദീന്‍ സിദ്ദിഖി. ചിത്രത്തില്‍ വിജയ് സേതുപതിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും മേഘ ആകാശുമാണ് നായികമാര്‍. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ചിത്രത്തിനായി നാഷണല്‍ അവാര്‍ഡ് ജേതാവായ സിനിമാറ്റോഗ്രാഫര്‍ തിറു, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും ചേരുന്നുണ്ട്. ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്കും ഉടന്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

Top