പാനമഗേറ്റ് അഴിമതി, ഷരീഫിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന സുപ്രീംകോടതി വിധി ഇന്ന്

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന പാനമഗേറ്റ് അഴിമതിക്കേസില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. വിധി എതിരായാല്‍ ഷരീഫ് രാജിവയ്‌ക്കേണ്ടിവരും.

രാവിലെ 11:30 നു സുപ്രീംകോടതിയിലെ ഒന്നാം നമ്പര്‍ മുറിയിലായിരിക്കും വിധി പ്രസ്താവന. കോടതിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു രജിസ്ട്രാര്‍ അറിയിച്ചു. ഇസ്ലാമാബാദ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. കോടതി പരിസരത്ത് പോലീസിനെയും സുരക്ഷാ സൈനികരെയും വിന്യസിച്ചു.

കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാലു ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതസ്വത്തു സമ്പാദിച്ചെന്നാണ് ഷരീഫ് കുടുംബത്തിന് എതിരേയുള്ള ആരോപണം. ഷരീഫ് സമര്‍പ്പിച്ച ധനകാര്യ സ്റ്റേറ്റ്‌മെന്റില്‍ ഈ സ്വത്തുക്കള്‍ സംബന്ധിച്ചു പരാമര്‍ശമില്ല. ചോര്‍ന്നു കിട്ടിയ പാനമരേഖകളിലാണ് അനധികൃതസ്വത്തിന്റെ വിവരമുള്ളത്.

Top