ദക്ഷിണ ചൈന കടലില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച് ചൈനീസ് നാവികസേനയുടെ വന്‍ പരിശീലനം

CHINA

ബെയ്ജിങ്: ഹൈനാന്‍ ദ്വീപ് പ്രവശ്യയില്‍ ദക്ഷിണ ചൈന കടലില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നാവിക പരിശീലന പദ്ധതികള്‍ ചൈന ആരംഭിച്ചു. നാവിക താല്‍പര്യങ്ങളും, വര്‍ധിച്ചുവരുന്ന പ്രതിരോധ ശേഷികളും ഊന്നിപ്പറയുകയുമാണ് ഇതിലൂടെ ചൈനയുടെ ലക്ഷ്യം. നാവികസേന തീരദേശ സംരക്ഷണ ഏജന്‍സികള്‍, നാവിക നിയമനിര്‍വഹണ ഏജന്‍സികള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ പുതിയ കപ്പലുകളും ചൈന നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.

മിലിറ്ററി എയര്‍ സ്റ്റേഷനുകളും, രാജ്യത്തിലെ ഏറ്റവും വലിയ അന്തര്‍വാഹിനികളും ഉള്ള പ്രധാനപ്പെട്ട ദ്വീപ സമൂഹമാണ് ഹൈനാന്‍. കൃത്രിമമായാണ് ഹൈനാന്‍ ദ്വീപ സമൂഹത്തെ ചൈന സൃഷ്ടിച്ചത്.

china

സമ്പുഷ്ട സമ്പന്നമായ ദക്ഷിണ ചൈന കടലിലൂടെ ആഗോള വ്യാപാരത്തില്‍ 5 ലക്ഷം കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നു വരുന്നത്. കൂടാതെ, സൈന്യത്തിനായി കൃത്രിമ ദ്വീപുകളിലൊന്നില്‍ എയര്‍സ്ട്രിപ്‌സും, മറ്റ് പ്രതിരോധമാര്‍ഗങ്ങളും നിര്‍മ്മിച്ചിട്ടുമുണ്ട്.

ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച് നിരവധി ലീഡര്‍മാര്‍ പങ്കെടുത്ത ആഗോള തല ബിസിനസ് ഫോറം ചൈന ഈ ആഴ്ച സംഘടിപ്പിച്ചിരുന്നു. ഫോറത്തില്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍ട്ട് ബെയ്ജിംഗിലെ ദക്ഷിണ ചൈന കടലിനെ സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചിരുന്നത് വിവാദമായിരുന്നു.

Top