നാറ്റോ ഉച്ചകോടിക്കും അമേരിക്കയ്ക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം

അമേരിക്ക: നാറ്റോ ഉച്ചകോടിക്കും അമേരിക്കയ്ക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം. സിറിയന്‍ അഭ്യന്തര യുദ്ധത്തിലും അഭയാര്‍ത്ഥി വിഷയത്തിലും നാറ്റോ സഖ്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. തലസ്ഥാനമായ ആതന്‍സില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ രണ്ടായിരം ആളുകള്‍ പങ്കെടുത്തു.

ബെല്‍ജിയന്‍ തലസ്ഥാന നഗരമായ ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടി നടന്നു വരുന്നതിനിടെയാണ് ഗ്രീസില്‍ പ്രതിഷേധം ഇരമ്പുന്നത്. പ്രതിഷേധ സിറിയന്‍ യുദ്ധമുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ വിഷയങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലും അമേരിക്കയുള്‍പ്പടെയുള്ള നാറ്റോ സഖ്യ രാജ്യങ്ങള്‍ തുടരുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ക്യാപ്രോഡിയന്‍ സര്‍വകലാശാലയില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പാര്‍ലമെന്റും കടന്ന് അമേരിക്കന്‍ എംബസിക്കു മുന്നിലെത്തിയാണ് സമാപിച്ചത്.

TRUMPH-NATO

ബുധനാഴ്ചയാണ് നാറ്റോ ഉച്ചകോടിക്ക് തുടക്കമായത്. സഖ്യ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ സ്വാധീനം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Top