തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍

mohanlal

ദേശീയഗാനവിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമയോടുള്ള ആദരം കൂടിയാണിത്.

ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു.

അതിനുപിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാനവിവാദത്തിലും ലാല്‍ നിലപാട് പരസ്യമാക്കിയത്. കാലികപ്രസക്തിയുള്ള പുതിയ സിനിമയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് അവതരിപ്പിച്ചത്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളില്‍ തനിക്ക് ഉല്‍കണ്ഠയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.Related posts

Back to top