national anthem issue-kodiyeri balakrishnan’s statement

കോട്ടയം: ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട് .

വിധി അനുസരിക്കാവുന്നവര്‍ മാത്രം തിയറ്ററില്‍ പോയാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

സഹകരണ പ്രതിസന്ധിയില്‍ സംയുക്ത സമരത്തിന് തുരങ്കം വച്ചത് സുധീരനാണെന്നും കോടിയേരി ആരോപിച്ചു. ഒരുമിച്ചു സമരം ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നെന്നും കോടിയേരി പറഞ്ഞു.

Top