Nat Geo’s green-eyed ‘Afghan girl’ arrested in Pak for forged documents

ന്യൂഡല്‍ഹി: അഫ്ഗാന്‍ മോണാലിസ എന്നറിയപ്പെടുന്ന ഷര്‍ബത് ബിബിയെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റു ചെയ്തു.

ഷര്‍ബത് ബിബിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പാക് പത്രമായ ഡോണ്‍ ആണ് പുറത്ത് വിട്ടിത്.

പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതിനാണ് ഷര്‍ബത് ബിബി പിടിയിലായത്. പാക്, അഫ്ഗാന്‍ പൗരത്വം ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിരുന്നു.

1984ല്‍ പെഷവാറില്‍ നിന്നാണ് നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്റെ ഫോട്ടോഗ്രോഫറായ സ്റ്റീവ് മക്കറെ ഷര്‍ബത് ബിബിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് 1985ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ചിത്രം അച്ചടിച്ചു. അന്ന് 12 വയസായിരുന്നു ഷര്‍ബത് ബിബിയുടെ പ്രായം. ഇന്ന് 40 വയസുണ്ട് ഇവര്‍ക്ക്. അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവര്‍ പാകിസ്താനിലേക്ക് പലായനം ചെയ്തത്.

അഫ്ഗാന്‍ മോണാലിസ എന്ന വിശേഷണമാണ് ചിത്രം പ്രശസ്തമായതോടെ ഷര്‍ബത് ബിബിക്ക് ചാര്‍ത്തിക്കിട്ടിയത്. ഷര്‍ബത്തിന്റെ പച്ചക്കണ്ണുകളാണ് അന്ന് എല്ലാവരേയും ആകര്‍ഷിച്ചത്.

എന്നാല്‍ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചതും ഇതേ കണ്ണുകള്‍ തന്നെയാണെന്നത് യാദൃശ്ചികതയായി.

Top