Narendra Modi’s statement about internet

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ അനു ദിനം വര്‍ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ ല്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പങ്കു വച്ചത്. ഇത്തരം സംവിധാനങ്ങളിലൂടെയുള്ള കബളിപ്പിക്കലുകളും വര്‍ധിച്ചു വരികയാണെന്നും മോദി പറഞ്ഞു.

ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയുമൊക്കെ ഓര്‍ക്കുന്നുവെന്നു പറഞ്ഞ മോദി, വരും നാളുകളില്‍ സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ടു പായുന്ന ഇന്ത്യയെ ആയിരിക്കും നമുക്ക് കാണാന്‍ കഴിയുകയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിക്കുന്നതിനു ജനം മുന്‍കൈയെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അത് വരും തലമുറകള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ‘മന്‍ കി ബാത്’ പരിപാടിയുടെ 22-ആം എഡിഷനാണ് ഇന്ന് കഴിഞ്ഞത്.

Top