Narendra modi’s speech

കോഴിക്കോട് : സിപിഎമ്മിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ വഴിയല്ല.

കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതിക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അതിനു പ്രേരണയാകുന്നു.

ബിജെപി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ തെറ്റായി ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിങ്ങളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുകയാണ് ബിജെപിയുടെ നയം.

മതനിരപേക്ഷതയ്ക്ക് പലരും നല്‍കുന്നത് വികൃതമായ അര്‍ഥമാണ്. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്റെ മുഖം നശിപ്പിച്ചു. രാഷ്ട്രീയക്കാരോടുള്ള സമീപനം മാറ്റിയെടുക്കാന്‍ ശ്രമിക്കണം. മുസ്‌ലിങ്ങളെ തിരസ്‌കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

ശതാബ്ദി വര്‍ഷത്തില്‍ ഭരണത്തില്‍ ബിജെപി പുത്തന്‍ ദിശയിലാണ്. സര്‍ക്കാരുണ്ടാക്കിയാല്‍ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല. വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ല രാഷ്ട്രീയ പ്രവര്‍ത്തനം.

സമഗ്രമായ ജനക്ഷേമമാണ് ലക്ഷ്യം. ജനസംഘത്തില്‍നിന്നു മാറിയെങ്കിലും ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചിട്ടില്ല. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ് അതിനാല്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കും യുവത്വമുണ്ടാകണം. സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ മൂല്യങ്ങളില്‍ ഉണ്ടായ ചോര്‍ച്ച ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും മോദി പറഞ്ഞു.

Top