കേരളത്തിന് 61-ാം ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

narendra-modi

ന്യൂഡല്‍ഹി: നവംബർ ഒന്ന് കേരളത്തിന്റെ 61-ാം ജന്മദിനം.

കേരള പിറവി ദിനത്തിൽ എല്ലാം മലയാളികള്‍ക്കും മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

പ്രാദേശിക ഭാഷയിലാണ് അദ്ദേഹം ആശംസ അറിയിച്ചിട്ടുള്ളത്.

കേരളത്തിന് പുറമെ ജന്മദിനമാഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും അദ്ദേഹം പ്രാദേശിക ഭാഷയില്‍ ആശംസ അറിയിച്ചിട്ടുണ്ട്.

എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ഇതാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ച ആശംസാ വാക്കുകള്‍.

Top