Narendra Modi pushes for January-December financial year

ന്യൂഡല്‍ഹി : നീതി ആയോഗിന്റെ മൂന്നാം ഭരണസമിതിയോഗത്തില്‍ സുപ്രധാന തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനുവരി മുതല്‍ ഡിസംബര്‍ വരെ സാമ്പത്തിക വര്‍ഷമായി പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് മോദിയുടെ ശുപാര്‍ശ.ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയെ മുന്നില്‍കണ്ടുകൊണ്ടാണ് ഈ തീരുമാനം.

ഇന്ത്യയുടെ കാര്‍ഷിക വരുമാനം പ്രതിസന്ധിഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പുതിയ ബഡ്ജറ്റ് തയ്യാറാക്കുമെന്ന് മോദി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം 27 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ബംഗള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗത്തില്‍ നിന്നും വിട്ട്‌നിന്നു.

Top