narendra modi man ki bath

ന്യൂഡല്‍ഹി: രാജ്യസേവനത്തിനായി ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായി 100 ഡിജിധന്‍ മേളകള്‍ സംഘടിപ്പിക്കും. പുതു ഇന്ത്യ എന്നത് ഒരു സര്‍ക്കാര്‍ പദ്ധതിയോ രാഷ്ട്രീയ വിഷയമോ അല്ലെന്നും നോട്ട് നിരോധനം പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള സുപ്രധാന ചുവടാണെന്നും റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി വ്യക്തമാക്കി.

സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകളര്‍പ്പിച്ചുകൊണ്ട് ഇന്ത്യ ബംഗ്ലാദേശിലെ ജനതയ്‌ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചമ്പാരന്‍ സത്യാഗ്രഹമാണ് മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ വ്യക്തിത്വവും നമുക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണെന്ന് കാട്ടിത്തന്നത്.

ഭഗത് സിങ്ങും, സുഖ്‌ദേവും രാജ്ഗുരുവും മരണത്തെ ഭയപ്പെട്ടിരുന്നില്ല. അവര്‍ ജീവിച്ചതും മരിച്ചതും രാജ്യത്തിന് വേണ്ടിയാണെന്നും അവര്‍ ഇന്നും രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ഡെറാഡൂണില്‍ നിന്ന് ഗായത്രി എന്ന 11 ാം ക്ലാസ് വിദ്യാര്‍ഥിയുടെ സന്ദേശം ലഭിച്ചിരുന്നു. നദികള്‍ മലിനമാകുന്നതിനെതിരെ
കേവലം രോഷം മാത്രം പ്രകടിപ്പിക്കാതെ അതിനെതിരെ പ്രതികരിക്കാനും ആ കുട്ടി തയ്യാറായെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

Top