ഐടി പ്രൊഫഷണലുകള്‍ക്കായി ഫ്യൂച്ചര്‍ സ്‌കില്‍സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

FUTURE SKILLS

ടി പ്രൊഫഷണലുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌കോമിന്റെ ‘ഫ്യൂച്ചര്‍സ്‌കില്‍സ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 2018ന്റെ ഉത്ഘാടന സമ്മേളനത്തിലാണ് പ്ലാറ്റ്‌ഫോമിന്റെ വീഡിയോ അവതരിപ്പിച്ചത്.

വെര്‍ച്ച്വല്‍ റിയാലിറ്റി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ത്രിഡി പ്രിന്റിംഗ്, ക്ലൗഡ് കംമ്പ്യൂട്ടിംഗ്, സോഷ്യല്‍ മൊബൈല്‍ എന്നിവയാണ് മറ്റു സാങ്കേതിക വിദ്യകള്‍.

ഇതു സംബന്ധിച്ച ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനവുമായി സഹകരിച്ചുളള മെമ്മോറാണ്ടത്തില്‍ നാസ്‌കോ ഒപ്പിട്ടു. പുതിയതും ഉയര്‍ന്നു വരുന്നതുമായ ഐസിടി ടെക്‌നോളജിയിലെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയുളള പ്ലാറ്റ്‌ഫോം സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ഉത്തേജനം ലക്ഷ്യമിടുന്നു.

ആഭ്യന്തര ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം, ബിപിഒ പ്രമോഷന്‍ സ്‌കീമുകള്‍ എന്നിവയ്ക്കായി തൊഴില്‍ നേടുന്നതിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിടുന്നു.

Top