അവിവാഹിതരായവരെ മാത്രം മന്ത്രിമാരായി തെരഞ്ഞെടുക്കണമെന്ന് ബിജെപി മന്ത്രി

madhyapradhesh

ന്യൂഡല്‍ഹി: അവിവാഹിതരായവരെ മാത്രം മന്ത്രിമാരും എംഎല്‍എമാരുമായി തെരഞ്ഞെടുക്കണമെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി പരസ് ചന്ദ്ര ജെയിന്‍. വിവാഹം കഴിക്കാത്തവരാണ് രാഷ്ട്രീയത്തില്‍ ശോഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം കഴിച്ചാല്‍ സ്വാഭാവികമായും കുടുംബത്തെ കുറിച്ചുള്ള ആശങ്കകളുണ്ടാവുമെന്നും കുടുംബം വലുതായാല്‍ അടുത്ത തലമുറയുടെ വിവാഹത്തെ കുറിച്ചാകും പിന്നീടുള്ള ആശങ്കയെന്നും ഇത്തരം ആശങ്കകള്‍ ഒന്നുമില്ലാത്തവര്‍ക്ക് രാജ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും അതുകൊണ്ട് തന്നെ അവിവാഹിതരായ ആളുകളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്നും പരസ് ചന്ദ്ര ജെയിന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനം വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹവും അവിവാഹിതനാണ് പരസ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

Top