ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

STEINMER

ന്യൂഡല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ മാര്‍ച്ച് 22 ന് ഇന്ത്യയില്‍ എത്തും. 22 മുതല്‍ 25 വരെയാണ് പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

ഫ്രാങ്ക് വാള്‍ട്ടര്‍ ഇന്ത്യയിലെത്തിയ ശേഷം വാരണാസിയും ചെന്നൈയും സന്ദര്‍ശിക്കും. ഉന്നതതല ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു.

Top