ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ് മോദി തന്നെയെന്ന് യുഎസ് സര്‍വേ

modi

വാഷിങ്ടണ്‍ : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് സര്‍വേ റിപ്പോര്‍ട്ട്.

അമേരിക്കയില്‍ ആസ്ഥാനമുള്ള ‘പ്യൂ’ റിസര്‍ച്ച് സെന്ററിന്റെ സ്പ്രിങ് 2017 ഗ്ലോബല്‍ സറ്റിറ്റിയൂഡ് ബുധനാഴ്ച രാത്രിയാണ് ഈ സര്‍വ്വേ ഫലം പ്രസിദ്ധമാക്കിയത്.

രാജ്യത്തെ 2464 രാഷ്ട്രീയ പ്രവര്‍ത്തകരെ ആസ്പദമാക്കി നടത്തിയ സര്‍വേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

സര്‍ക്കാരിനോടുള്ള ആദ്യകമ്പം കഴിഞ്ഞും ജനപിന്തുണ തുടരുന്നത് അസാധാരണമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു.

നോട്ട് നിരോധനവും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകിയെന്നും, ഇതാണ് മോദിയെ ജനപ്രീതിയാര്‍ന്ന നേതാവായി നിലനിര്‍ത്തിയതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

2013 ല്‍ 78 % മോദിയോട് പ്രിയമുള്ളവരായിരുന്നു. 2015ല്‍ 87% ആയി, 2016 ല്‍ 81 ആയത് 2017 ആയപ്പോള്‍ 88ഉം ആയി ഉയര്‍ന്നു.

ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ 2013ല്‍ 57 % ആയിരുന്നു പിന്തുണ. 2014 ല്‍ 64 ഉം 2015 ല്‍ 74 ഉം 2016 ല്‍ 80 ഉം 2017 ല്‍ 83 ഉം ശതമാനമായി വര്‍ദ്ധിച്ചു.

രാജ്യത്തിന്റെ വികസനത്തില്‍ 2013ല്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നത് 29 % ആയിരുന്നു. 2014 ല്‍ 36%, 2015 ല്‍ 56%, 2016 ല്‍ 65% 2017 ല്‍ 70% എന്നിങ്ങനെയാണ് രാജ്യ പുരോഗതിയില്‍ ജനപിന്തുണയെന്നും സര്‍വ്വേ വിവരിക്കുന്നു.

88 ശതമാനം ജനസമ്മതി നേടിയ മോദിയേക്കാള്‍ 30 പോയിന്റ് പിറകിലാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനം. 58 ശതമാനം വോട്ടുകളാണ് രാഹുലിന് ലഭിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 57 ശതമാനവും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് 39 ശതമാനവും വോട്ടാണ് ലഭിച്ചത്.

ബിജെപിയെ 84 % പേര്‍ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ 59 %, എഎപിയെ 34 %പേരുമാണ് പിന്തുണയ്ക്കുന്നത്.

പുരുഷന്മാരില്‍ മോദിയെ പിന്തുണയ്ക്കുന്നവര്‍ 72 % ഉണ്ട്. സ്ത്രീകള്‍ 66%. 18 നും 29 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 72% മോദിയില്‍ തൃപ്തരാണ്. 30-49 വയസുകാര്‍ 70 %. അമ്പതിനു മേലുള്ള 62% പേരും മോദിയെ പിന്തുണയ്ക്കുന്നു. നഗരങ്ങളില്‍ 71 ശതമാനവും ഗ്രാമങ്ങളില്‍ 68 ശതമാനവും മോദിക്കൊപ്പമാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

Top