മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുന്നു; ബിജെപി നേതാക്കളെ വിമര്‍ശിച്ച് പ്രധാനമന്ത്രി

Narendra modi

ന്യൂഡല്‍ഹി: മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ്, ഡാര്‍വിന്‍ തിയറി തുടങ്ങി വിവാദമായ വിഷയങ്ങളില്‍ ബിജെപി നേതാക്കളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ പല വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കളെ മോദി വിമര്‍ശിച്ചത്. ബിജെപി എംപിമാരുമായി നരേന്ദ്ര മോദി ആപ്പിലൂടെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നതെന്നാണ് മോദി പറഞ്ഞത്. ക്യാമറ മുന്നില്‍ കാണുമ്പോള്‍ പലരും പലതും വിളിച്ചു പറയാന്‍ തുടങ്ങും. ഇത് നേതാക്കളുടെ പ്രതിച്ഛായ മാത്രമല്ല, പാര്‍ട്ടിയുടെ പ്രതിച്ഛായയും നശിപ്പിക്കും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top