നരേന്ദ്രമോദിയുടെയും, ട്രംപിന്റെയും ഇസ്രായേല്‍ സന്ദർശനം ചരിത്രം ; ബെഞ്ചമിന്‍ നെതന്യാഹു

ന്യൂയോർക്ക് :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രേയല്‍ സന്ദര്‍ശിച്ചത് ചരിത്രപരമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇരു നേതാക്കളുടേയും സന്ദര്‍ശനം ഇസ്രയേലിനും , ഇന്ത്യക്കും മാത്രമല്ല ലോക ജനതക്കും വേണ്ടിയുള്ള അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുന്നതാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ ഇസ്രയേലിനുണ്ടാകുന്ന മാറ്റത്തെകുറിച്ച് താന്‍ സൂചിപ്പിച്ചിരുന്നു. ഈ വേദിയില്‍ വീണ്ടും അത് ഓര്‍മപ്പെടുത്തുന്നു. ഇസ്രയേലിന് ഒരു വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റം ശ്രദ്ദേയമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷം കൊണ്ട്, നൂറുകണക്കിന് പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്, എന്നാല്‍ ഇവയില്‍ ചരിത്രപരമായത് മോദിയുടേതും ട്രംപിന്റേയും സന്ദര്‍ശനമാണെന്നും അദ്ദേഹം വിലയിരുത്തി.

ട്രംപ്  ഇസ്രയേല്‍ ജൂത ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും, ആയിരകണക്കിന് വര്‍ഷം പഴക്കമുള്ള അവിടെയുള്ള കല്ലുകളില്‍ തൊടുകയും ചെയ്തപ്പോള്‍ ഇസ്രയേല്‍ ജനതയുടെ ഹൃദയത്തില്‍ സപര്‍ശിച്ചതായാണ് ഞങ്ങള്‍ക്ക് അനുഭവപെട്ടതെന്നും നെതന്യാഹു ഓര്‍മ്മിച്ചു.

ലോക രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഞങ്ങള്‍ക്ക് വീണ്ടും ചരിത്ര നിമിഷം നല്‍കിയത്. ജൂലായില്‍ ഐറില്‍ സന്ദര്‍ശിച്ച അദ്ദേഹം ഞങ്ങളുടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രികൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വര്‍ഷത്തില്‍ ആറു ഭൂഖണ്ഡങ്ങള്‍  സന്ദര്‍ശിച്ച അനുഭവങ്ങളും ബെഞ്ചമിന്‍ നെതന്യാഹു സമ്മേളനത്തില്‍ പങ്കവെച്ചു.

Top