പ്രധാനമന്ത്രി മോഹം രാഹുലിന്റെ അഹങ്കാരമെന്ന് നരേന്ദ്ര മോദി

modi

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം അഹങ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം.

നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍ കയറി നില്‍ക്കുകയാണ് രാഹുല്‍ ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കാനാകുക, ഇതില്‍ മറ്റൊന്നുമില്ല, ദാര്‍ഷ്ട്യമാണുള്ളതെന്നും മോദി വ്യക്തമാക്കി.

കര്‍ണാടക ഇന്ത്യയുടെ അഭിമാനമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വര്‍ഗീയവും ജാതീയവും കുറ്റകൃത്യ അഴിമതി നിറഞ്ഞതുമായ ഭരണമാണ് കര്‍ണാടകയെ തകര്‍ത്തതെന്നും മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് രാജ്യത്തിന് ആറ് തിന്മകളെയാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് ആറ് തിന്മകളെന്നും മോദി പറഞ്ഞു.

Top