വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ ഭാഗമാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നമിത പ്രമോദ്

Namitha-Pramod

ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി നടി നമിത പ്രമോദ്.

wcc

‘അതിലൊന്നും ഞാനില്ല. പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്മകളെയും നശിപ്പിക്കും’. നമിത പറഞ്ഞു.

വിവാദങ്ങളിലൊന്നും താന്‍ ശ്രദ്ധിക്കാറില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണെന്നും നമിത പറഞ്ഞു. ദിലീപ് ചിത്രം ഡിങ്കനിലും നമിതയാണ് നായിക, ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നമിത പറഞ്ഞു.

Top