ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി

shamseer

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് എ.എന്‍.ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ പരാതി.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

ജൂലായ് 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വന്‍ഷനിലെ പ്രസംഗത്തിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ.പി.സി 228 അനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. പ്രസംഗത്തിന്റെ വീഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്.

നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ്, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും നേരത്തെ കേസെടുത്തിരുന്നുRelated posts

Back to top