അമേരിക്കയില്‍ നഗ്നനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

gunfire

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നഗ്നനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. അമേരിക്കയിലെ ടെന്നസിയിലെ നാഷ് വില്ലെയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നാഷ് വില്ലെയിലെ വേഫിള്‍ റെസ്റ്റോന്റിലായിരുന്നു വെടിയ്പ്പ് നടന്നതെന്ന് ദി മെട്രോപൊളിറ്റന്‍ നാഷ് വില്ലെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ട്രാവിസ് റെയ്ന്‍കിംഗ് എന്ന ഇരുപത്തൊമ്പതുകാരനാണ് വെടിവയ്പ്പ് നടത്തിയതെന്നാണു പൊലീസ് അറിയിച്ചത്. ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

അക്രമി വേഫിള്‍ ഹൗസിലെത്തിയതെന്നു സംശയിക്കുന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. ഇത് ഇല്ലിനോയി സ്വദേശിയായ റെയ്ന്‍കിംഗിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ്.

Top