ചോദ്യ ചെയ്യല്‍ പൂര്‍ത്തിയായി; നിരപരാധിത്വം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.

ആലുവ പൊലീസ് ക്ലബില്‍ അഞ്ച് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു.

തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. സുനില്‍കുമാറുമായി നേരിട്ട് തനിക്ക് പരിചയമില്ല.പൾസർ സുനി തന്നെ വിളിച്ചെന്ന് അറിയുന്നത് പൊലീസ് പറഞ്ഞപ്പോൾ എന്നും നാദിർഷാ വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു. താനും ദിലീപും നിരപരാധികളാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു.

Top