hydarabad; muslim women divorced on whatsapp

ഹൈദരാബാദ്: മുംസ്ലീം യുവതികളെ ഭര്‍ത്താക്കന്മാര്‍ വാട്‌സ് ആപ്പിലൂടെ മൊഴിചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടു.
ഹൈദരാബാദിലാണ് ഈ നടകീയ സംഭവം അരങ്ങേറിയത്.

ഹീന ഫാത്തിമ, ബഹ്‌റിന്‍ നൂര്‍ എന്നിവരെയാണ് യു.എസില്‍ താമസിക്കുന്ന സഹോദരന്മാര്‍ വാട്‌സ് ആപ്പിലൂടെ മൊഴിചൊല്ലിയത്. ഇവര്‍ക്ക് ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖയും നല്‍കിയിട്ടില്ലെന്നും യുവതികള്‍ അറിയിച്ചു.

സംഭവത്തെ കുറിച്ചു യുവതികള്‍ പറയുന്നത് ഇങ്ങനെ:’എല്ലാ ദിവസവും അയാള്‍ മക്കളുടെ വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും അവരെക്കുറിച്ച് അന്വേഷിക്കും. പെട്ടന്ന് ഒരു ദിവസം തലാക് ചൊല്ലുകയായിരുന്നു.എന്താണ് എന്റെ തെറ്റെന്ന് അയാള്‍ പറയണം.’ യുവതികളിലൊരാളായ ഫാത്തിമ പറഞ്ഞു.

ഇവരുടെ ഭര്‍ത്താവായ സെയ്ദ് ഫയാസുദീന്‍ ആറ് മാസം മുമ്പാണ് ഇവരെ തലാക് ചൊല്ലിയത് ഇതോടെ ഇവരും രണ്ട് പെണ്‍കുട്ടികളും വീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടു.

സൈദിന്റെ സഹോദരന്‍ ഉസ്മാന്‍ ഖുറേഷി 2015ലാണ് ബഹ്‌റിന്‍ നൂറിനെ വിവാഹം കഴിച്ചത്. പിന്നീട് യുഎസിലേക്ക് പോയ ഇയാള്‍ ഫെബ്രുവരിയില്‍ തലാഖ്, തലാഖ്, തലാഖ് എന്ന് വാട്‌സ് ആപ്പ്‌ സന്ദേശം അയക്കുകയായിരുന്നു.

തങ്ങളെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വീടിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ് യുവതികള്‍ ആദ്യം ചെയ്തത്. എന്നാല്‍ തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മക്കള്‍ ആവശ്യമായ രേഖകള്‍ യുവതികള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഭര്‍ത്തക്കന്മാരുടെ പിതാവ് അറിയിച്ചു.

ഭര്‍ത്തക്കന്മാരുടെ പിതാവും കയ്യൊഴിഞ്ഞതോടെയാണ് യുവതികള്‍ പൊലീസിനെ സമീപിച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരെയും ഭര്‍ത്താവിന്റെ പിതാവിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Top