ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം;എസ്ഡിപിഐയെ തള്ളി മുസ്ലിംലീഗ്

മലപ്പുറം : കാമ്പസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത്. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമൂദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കാനാകില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Top