ട്രംപിന് തിരിച്ചടി: യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് കോടതി

trump

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്‍ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാർക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു.

ഉത്തരവ് സ്റ്റേ ചെയ്ത കീഴ്കോടതി വിധി അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണെന്ന് കോടതി വ്യക്തമാക്കി. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതതാണ് ഉത്തരവെന്നു പറഞ്ഞ കോടതി, ഇത് ദേശീയ സുരക്ഷക്കാണെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ മറ്റ് വശങ്ങൾ കോടതി പരിഗണിച്ചത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

ഇറാൻ, ലിബിയ, സുഡാൻ, സിറിയ, യെമൻ, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരൻമാർക്ക് മാർച്ച് 15 അർധരാത്രി മുതല്‍ 90 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.

Top