Murray knocked out in Australian Open fourth round

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റായ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ ആന്‍ഡി മുറെ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

കരിയറിലെ ആദ്യ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടാനുറച്ചെത്തിയ ബ്രിട്ടീഷ് താരത്തെ ജര്‍മനിയുടെ മിസ്ഷ സ്‌വെറേവാണ് അട്ടിമറിച്ചത്. ലോക റാങ്കിങ്ങില്‍ 50ാം സ്ഥാനത്തുള്ള താരമാണ് സ്‌വെറേവ്.

2006നു ശേഷം ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ മുറെയെ തോല്‍പ്പിക്കുന്ന ഏറ്റവും കുറഞ്ഞ റാങ്കിങ്ങിലുള്ള താരമാണ് സ്‌വെറേവ്. 75, 57, 62, 63 എന്ന സ്‌കോറിനായിരുന്നു മുറെയുടെ തോല്‍വി.

ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു. 117ാം നമ്പരുകാരന്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്‌തോമാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്.

Top