മുറേയും ജോക്കോവിച്ചും എടിപി റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്നു പുറത്ത്

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരങ്ങളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ ആന്‍ഡി മുറേയും എടിപി റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്ന് പുറത്ത്.

പരിക്കാണ് ഇവരുവര്‍ക്കും തിരിച്ചടിയായത്. കഴിഞ്ഞ ജൂലൈ മുതല്‍ കളിക്കാതിരുന്ന മുറേ മൂന്നാം റാങ്കില്‍ നിന്നു 16 ലേക്കെത്തി.

അതേസമയം, ജോക്കോവിച്ച് അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 12 റാങ്കിലേക്ക് വീണു.

സ്പെയിനിന്റെ റാഫേല്‍ നദാല്‍ ആണ് ഒന്നാം സ്ഥാനത്ത്. സ്വിസ് താരം റോജര്‍ ഫെഡറര്‍ രണ്ടാമതും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് മൂന്നാം റാങ്കും നേടി.

Top