ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ടു

murder

ന്യൂഡല്‍ഹി: കോളേജ് സ്റ്റാഫ് മുറിയില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലിക് ആണ് വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് രാജേഷിന് നേരെ വെടിയുതിര്‍ത്തതെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജേഷിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു. രാജേഷ് മാലിക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വിവരമൊന്നും ഇത് വരെ ലഭ്യമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top